Total Pageviews

Thursday, February 03, 2022

Transcreation of my book - part 1, II and III as well as 4 by K Sreekumar

 കവിതയെക്കുറിച്ച് ചില ചിന്തകൾ 

കവിത എന്ന വാക്കിന് ഒന്നിലധികം അർത്ഥങ്ങൾ ഉണ്ടെന്നു നമുക്കെല്ലാം അറിയാം. അവയിൽ ഒന്ന് ഏറെ വിശാലമായ സൂചിതങ്ങൾ (signifieds) ഉൾക്കൊള്ളുന്ന ഒരു ആശയമാണ്. ഈ അർത്ഥത്തിലാണ് താജ്മഹൽ ഒരു മാർബിൾ കവിതയാണെന്നും കൊണാർക്കിലെ ചക്രം കല്ലിൽ കൊത്തിയ ഒരു കവിതയാണെന്നുമൊക്കെ പറയുന്നത്. ഇതിന്റെ മറപറ്റി, അതൊരു അടവാക്കി എടുത്ത്കൊണ്ട് തങ്ങൾ എഴുതുന്നതൊക്കെ കവിതയാണെന്ന  പറയുന്ന ചില വിദ്യാർത്ഥികളെങ്കിലും ഞങ്ങളുടെ ക്‌ളാസ്സുകൾ ഉണ്ടായിരുന്നു. മുതിർന്നവരിലും ഈ പ്രവണത കണ്ടിട്ടുണ്ട്.

അങ്ങിനെ പറയുന്നത് കേള്കാൻ രസമുണ്ടെങ്കിലും കുറെ കഴിയുമ്പോൾ മടുക്കും. ഈ പറയുന്നവർക്കും അറിയാം കവിതയ്ക്ക് ക്കരെ കൂടി നിയതമായ ഒരർത്ഥം ഉണ്ടെന്ന്. 

ദൈവവും ഒരു കവിയാണെന്ന അരിസ്റ്റോട്ടിൽ പറഞ്ഞിട്ടുണ്ടെന്നും അത് കൊണ്ട് കവിയും ഒരു ഇടത്തരം ഈശ്വരനായാണെന്നുമൊക്കെ പറയുന്നത് കേൾക്കാൻ രസമുണ്ടെങ്കിലും അതൊക്കെ ‘പക്ഷീന്ദ്രനുണ്ട് ഗരുഡനെന്നോർത്തിട്ട് മക്ഷികക്കൂട്ടം മദിക്കും കണക്കിനേ ഉള്ളൂ. ആധുനിക കാലത്ത് JRR Tolkein നെ പോലെയുള്ളവർ പോലും സ്വയം ഒരു സ്രഷ്ടാവെന്നൊക്കെ വിശേഷിപ്പിച്ചിരുന്നു. ഇന്നും ഈ ന്യായത്തിന്റെ മറവിൽ തങ്ങളുടെ കൃതികൾ ഒരു പുതിയ സർഗ്ഗാത്മക പ്രപഞ്ചമാണെന്നൊക്കെ ചിലർ പറയുന്നത് കേൾക്കുമ്പോൾ കവിതയുടെ വളർച്ചയ്ക്കും വായനക്കാരുടെ ഉയർച്ചയ്ക്കും അത്തരം ആശയങ്ങൾ എന്നെന്നേയ്ക്കുമായി കുഴിച്ചു മൂടപ്പെടുന്നതാണ് നല്ലജിതേന്ന് തോന്നാറുമുണ്ട്. 

പല സാഹിത്യമീമാംസകളും കുറെയെങ്കിലും പിന്തുടർന്നതിൽ നിന്നും ഞങ്ങൾക്ക് തോന്നുന്നത് “ക്ലാസ്സിന് പുറത്തുനിൽക്കുന്നവർ പഠിപ്പിക്കുന്ന പാഠങ്ങൾ കൊണ്ട് ഈ പറയുന്നതുപോലെ പ്രയോജനമൊന്നും ഇല്ലെന്നാണ്. അത്ര അധ്യാപകർ കാലദേശഭേദമെന്യേ അനേകരുണ്ട്, Aristotle, Longinus, Horace, Jakobson, Sidney, Dryden, Pope, Eliot, Bloom പിന്നെ നമ്മുടെ ദേശത്തുനിന്നു തന്നെ ഭാരതമുനിയും അഭിനവഗുപ്തനും ആനന്ദവർദ്ധനനും മർമ്മടനും എന്നിങ്ങനെ എത്രയോ പേർ. എത്രതവണ വായിച്ചാലും ഇതൊന്നും ഓർമ്മയിൽ തങ്ങിനിൽക്കുന്നില്ല. അവ നമ്മുടെ കാവ്യാസ്വാദനവുമായി മോരും മുതിരയും പോലെ ചേർന്നും ചേരാതെരയും കിടക്കും. 

അതുകൊണ്ടു കവിതയുടെ ഒരു പ്രധാനപ്പെട്ട ഗുണമായി തോന്നുന്നത് ഉള്ളിന്റെ ആഴവും ഉടലിന്റെ ഭംഗിയും (ആശയം, ശബ്ദസുഖം, ബിംബകല്പന എന്നിങ്ങനെ) അതിനു നമ്മുടെ ഭാഗമായിത്തീരാനുള്ള കഴിവാണ്.

അപ്പോൾ  നമുക്ക് അവിടെ നിന്ന് തന്നെ തുടങ്ങാം, അല്ലേ?


Second part of Treatise on Poetry for Beginners/Art of Poetry by me transcreated by K Sreekumar who is adding examples from Malayalam so it makes so much more sense to us. I always get terrific co-authors.

Now it is really beginning to sing for Keralites and Malayalis. I am blessed to get such a translator.
ഭാഗം രണ്ട്
കവിതകളെഴുതിക്കൂട്ടുവിൻ, കൂട്ടുകാരേ (കുഞ്ഞിക്കുട്ടൻ തമ്പുരാൻ)
സംഗീതത്തിൽ പ്രത്യേകിച്ച് തട്ടുപൊളിപ്പൻ സംഗീതത്തിൽ ഒറ്റയടിക്ക് ലോകം കീഴടക്കാനുള്ള ഒരു സാധ്യതയും അവസരവമുണ്ട് പക്ഷേ കവിതയുടെ കാര്യത്തിൽ അത് നടക്കുമെന്ന് തോന്നുന്നില്ല. ഏറെക്കാലം എഴുതിയെഴുതി ഒടുവിൽ ഒരുപക്ഷേ മരണശേഷം മാത്രമായിരിക്കും അവരുടെ ഒരു കൃതി അറിയപ്പെടുന്നതും അവർ കവികളായി ആദരിക്കപ്പെടുന്നതും. ഉദാഹരണം Francis Thompson എന്ന കവിയുടെ Hound of Heaven. അത് കൊണ്ടാകണം തൻറെ ഗ്രാമത്തിലെ ആരും രക്ഷപെടാതെ പോയി എന്ന് വിലപിച്ച് കൊണ്ട് തോമസ് ഗ്രേ എഴുതിയ എലിജിയുടെ (An Elegy Written in a Country Churchyard) പരിഭാഷ മലയാളത്തിലെ സുപ്രസിദ്ധകവി വി സി ബാലകൃഷ്ണപ്പണിക്കര് 'ഒരു വിലാപം' എന്ന ഉത്കൃഷ്ടകൃതിയിലെ ഇങ്ങനെയാക്കിയത്.
"സാരാനർഘ പ്രകാശ പ്രചുരിമ തിരളും ദിവ്യരത്നങ്ങളേറെ. പ്പാരാവാരത്തിനുളളിൽപ്പരമിരുൾ നിറയും കന്ദരത്തിൽക്കിടപ്പൂ. ഘോരാരണ്യച്ചുഴൽക്കാറ്റടികളിലിളകിത്തൂമണം വ്യർത്ഥമാക്കു-
ന്നോരപ്പൂവെത്രയുണ്ടാം, മവകളിലൊരു നാളൊന്നു കേളിപ്പെടുന്നു."
“Full many a gem of purest ray serene
The dark unfathomed caves of ocean bear:
Full many a flower is born to blush unseen
And waste its sweetness on the desert air" (Elegy, Thomas Gray)
മറ്റാരും കേളിപ്പെട്ടില്ലെങ്കിലും അതേ ഗ്രാമത്തിൽ ജനിച്ച തോമസ് ഗ്രേ അറിയപ്പെട്ടല്ലോ എന്നതും പരിഭാഷയിൽ ചേർത്തിരിക്കുന്നത് ശ്രദ്ധിക്കുക.
ചെറുപ്പത്തിൽത്തന്നെ മരിച്ചുപോയ Ernest Dowson, Keats. Keith Douglas എന്നിവരെ പോലെ ചങ്ങമ്പുഴ, ഇടപ്പള്ളി എന്നിവരും തങ്ങളുടെ ഹ്രസ്വകാല ജീവിതത്തിൽത്തന്നെ ധാരാളം എഴുതുകയും മരണശേഷം കൂടുതൽ ചെയ്തവരാണ്. പത്തോ പന്ത്രണ്ടോ വരികളിൽ കവിത എഴുതാമെങ്കിലും അത് നല്ല കവിതയാകണമെങ്കിൽ ഏറെ അതിനുമുൻപ് എഴുതേണ്ടിവരുമെന്നാണ് പൊതുവേ കരുതപ്പെടുന്നത്. അടക്കാനാവാത്ത ഒരഭിനിവേശമാണ് കവിത എഴുതാനുള്ള ത്വരയെങ്കിലും അതിലെ നൈസർഗ്ഗകത ഒരു പഴക്കഥയാണ് എന്ന് തോന്നുന്നു. ഉത്കൃഷ്ടമായ കവിതകൾ എഴുതുവാൻ വേണ്ടത്ര അനുശീലനവും പരിശീലനവും ആവശ്യമാണ് എന്ന് വ്യക്തം.
ഇങ്ങനെ ചിന്തിക്കാൻ വ്യത്യസ്തമായ രണ്ടു കാരണങ്ങൾ ഉണ്ട്. ഒന്ന്, ഒരേ ഒരു കവിതയിൽ തന്നെ ഒരു കവിയുടെ കഴിവുകൾ എല്ലാം ഒരുമിച്ച് പ്രദർശിപ്പിക്കാൻ അയാൾക്ക് കഴിയില്ല. രണ്ടാമതായി, മൗലികം എന്നോ പുതുപുത്തൻ എന്നോ ഒരു കവി കരുതുന്നത് അനുകരണമോ ചർവിതചാർവ്വണമോ (cliche) ആയിരിക്കും. ആദരണീയനായ ഒരു കവിയാകുവാൻ ഈ വഴികളിലൂടെ നടന്ന് പുതുവഴികൾ കണ്ടെത്തേണ്ടതുണ്ട്.


K Sreekumar continues transcreating my world famous book A Treatise on Poetry for Beginners into Malayalam that made me a best read author - this is part III

പദ്യം, പദ്യകവിത, ഗദ്യം, ഗദ്യകവിത
*********************
പദ്യം, പദ്യകവിത, ഗദ്യം, ഗദ്യകവിത എന്നിവയെക്കുറിച്ചൊക്കെ പലപ്പോഴും എഴുതിയിട്ടും പറഞ്ഞിട്ടും പഠിപ്പിച്ചിട്ടുമൊക്കെ ഉണ്ട്. ഇതൊന്നും വ്യക്തിപരമായാതോ മൗലികമായതോ ആയ അഭിപ്രായങ്ങളല്ല. സാഹിത്യം തന്നെ തൊഴിലാക്കി ജീവിക്കുന്ന പണ്ഡിതന്മാർ ചർച്ചചെയ്ത് പൊതുസമ്മതമുണ്ടായ കാര്യങ്ങളാണ്. ഒരു രചനയിലെ ഉച്ചാരണത്തിൻറെ നീട്ടലും കുറുക്കലും (ഗുരുവും ലഘുവും) ഇംഗ്ലീഷിലാണെങ്കിൽ ഏതൊക്കെ അക്ഷരങ്ങളാണ് ആഞ്ഞ് (stressed) ഉച്ചരിക്കുന്നത് എന്നതിൻറെ പാറ്റേൺ ശരിയായാൽ അതൊരു പദ്യമായി. പാറ്റേണുകൾ ആവർത്തിക്കപ്പെടുന്നവയായതുകൊണ്ട് അതിന് ഒരു താളമുണ്ടാകും. പാട്ടായി മാറ്റാം. ഇതിൽ ഭാഷയുടെ അർത്ഥതലത്തിലുള്ള സൗന്ദര്യം കൂടി ചേർന്നാൽ അതൊരു പദ്യകവിതയായി. ഇതിന് നമ്മുടെ കവിതാപാരമ്പര്യത്തിൽ ഉദാഹരണങ്ങൾ അനവധി
അതുകൊണ്ട് കവിതയല്ലാത്ത ഒരു പദ്യത്തിൻറെ ഉദാഹരണം മാത്രം താഴെ കൊടുത്തിട്ടുണ്ട്.
ഒരു രചന ഇടത്തുള്ള മാർജിനിൽ നിന്ന് തുടങ്ങുകയും വലത്തേ മാർജിനിൽ ആ വാരി മുട്ടുമ്പോൾ മാത്രം അടുത്ത വരിയിലേയ്ക്ക് നീളുകയും വരികളുടെ മാധ്യത്തിലാണെങ്കിലും വാചകം തീരുന്ന മുറയ്ക്ക് ഇടയ്ക്കിടയ്ക്ക് പൂർണ്ണവിരാമങ്ങൾ ഇടുകയും ചെയ്താൽ ഗദ്യമായി. ഇതിന് കാവ്യഭംഗി ഉണ്ടെങ്കിലും ഗദ്യം തന്നെ.
ഇത് തന്നെ വലത്തേ മാർജിനിൽ ചെന്ന് ചേരാതെ കാവ്യഗുണം വർധിപ്പിക്കാനായി ഇടയ്ക്ക് വെച്ച് തന്നെ മുറിഞ്ഞ് അടുത്ത വരിയിലേയ്ക്ക് കടക്കുകയും പൂർണ്ണവിരാമം ഒഴിവാക്കുകയും ചെയ്താൽ ഗദ്യകവിതയായി. കാവ്യഗുണം വർദ്ധിപ്പിക്കാനുള്ള ശ്രമം കണക്കിലെടുത്താണ് കവിത എന്ന് നിരത്തി പറയുന്നത്. ശ്രമം ഫലം ചെയ്തുകൊള്ളണം എന്നില്ല.
പദ്യത്തിൻറെ കാര്യത്തിലും ഗദ്യത്തിൻറെ കാര്യത്തിലും മാത്രമാണ് ഇവിടെ വസ്തുനിഷ്ഠാപരമായ (objective) പേരിടീൽ നടത്താൻ കഴിയുന്നത്. കവിതയുടെ സാന്നിദ്ധ്യം തിരിച്ചറിയാൻ അങ്ങനെ പൂർണ്ണമായും ശരിയായ മാർഗ്ഗങ്ങൾ ഒന്നുമില്ല. ഒരു ചെറിയ കവിതയുടെ വിലയിരുത്തൽ വൈയക്തികമാണ് (subjective). പക്ഷേ വൈയക്തികമായ ആസ്വാദനക്ഷമത മാത്രമാണ് കവിതയുടെ വിലയിരുത്തലിൽ സ്വീകരിക്കേണ്ടത് എന്ന അഭിപ്രായം വെറും അഭിപ്രായം മാത്രമാണ്. അതിന് സാഹിത്യലോകത്തിന്റെ പിന്തുണ ഇല്ല.
ഉള്ളിനും ഉടലിനും കവിതയിൽ പ്രാധാന്യം ഉണ്ടെങ്കിലും ഓരോരോ കാലത്ത് ഒന്ന് മറ്റേതിലും മുന്നിട്ടു നിൽക്കും. മലയാളത്തിൽ ഇപ്പോൾ ഉള്ളിനെക്കുറിച്ചേ ചർച്ചകൾ ഉള്ളൂ എന്ന് ശ്രദ്ധിച്ചു കാണുമല്ലോ? ലോകസാഹിത്യത്തിൽ രണ്ടിനും ഇപ്പോൾ ഒരേപോലെ പ്രാധാന്യം ഉണ്ട്. അതിൻറെ കാരണം ലോകകവികൾ പലരും ഇത് തന്നെ ഒരു തൊഴിലായി കൊണ്ടുനടക്കുന്നവരും കാവ്യലോകത്തെ കുറിച്ച് പാണ്ഡിത്യം ഉള്ളവരുമാണ് എന്നതാണ്. മലയാളത്തിലെ ഒരു മികച്ച ഒരു കവിയെയും കഴിവുള്ള ഒരു നിരൂപകനെയും കൂട്ടിക്കെട്ടിയാൽ വിശ്വസാഹിത്യത്തിലെ ഒരു ശരാശരി കവി ആയി എന്ന് ചുരുക്കം
ഞാനാണ് നീ
********
The human brain and its layers
മസ്തകത്തിൻ്റെയുമുള്ളിലായി
മസ്തിഷ്കമെന്നൊരു വസ്തുവുണ്ടേ
പുസ്തകത്തിൽ കണ്ട കാര്യമെല്ലാം
വിസ്തരിച്ചെന്നുമങ്ങോർത്തിരിക്കും
ബന്ധങ്ങളാണതിൻ ജീവനാഡി
സ്വന്തമായിട്ടില്ല വേദനയും
എന്തും പഠിക്കുവാൻ സന്നദ്ധമായ്
ചിന്തയെപ്പെറ്റുകൂട്ടുന്ന വസ്തു
മൂന്നാണ് മസ്തിഷ്കമെന്നു ചൊല്ലാം
ഒന്നാമത്തേതങ്ങുരഗഭാഗം
പിന്നത്തെ ഭാഗം വികാരലോലം
മൂന്നാമത്തേതത്രേ യുക്തിശാലി
ആവാത്തതൊക്കെയുമാവർത്തിച്ചാൽ
ഈ വസ്തുവുണ്ടെങ്കിലോർക്കുമെന്നും
ഈ വിധമെല്ലാമൊരുക്കിടുന്ന
ദൈവത്തിനെൻറെ പ്രണാമമെന്നും
ശ്രീകുമാർ എഴുത്താണി

വൃത്തവിചാരം വൃത്തത്തിൽ ഇപ്പോഴധികമാരും കവിത എഴുതാറില്ല. വൃത്തനിയമങ്ങൾ അറിയാത്തതാണ്‌ ഒരു കാരണം അത്യാവശ്യം പിടിച്ചു നില്ക്കാനുള്ള ചില സൂത്രവിദ്യകളാണ് ഇവിടെ പറയുന്നത് ധാരാളം സംസ്കൃത വൃത്തങ്ങളുണ്ട് അവയുടെ നിയമങ്ങൾ കുറച്ചു പ്രയാസമാണ് അതുകൊണ്ട് ഉപയോഗിക്കാൻ എളുപ്പമുള്ള ചില ഭാഷാ വൃത്തങ്ങളെക്കുറിച്ച് ആദ്യം പറയാം കേട്ടു പഴകിയ ഒരു പദ്യത്തിന്റെ താളത്തിൽ എഴുതിയാൽ മിക്കവാറും വൃത്തലക്ഷണമൊക്കാറുണ്ട്. അങ്ങിനെ എഴുതിപ്പഠിക്കുന്നതാണ് ഏറെയെളുപ്പം നമ്മൾ കാണുന്ന മിക്ക അക്ഷരങ്ങളിലും ഒരു സ്വരാക്ഷരം ഉണ്ടാകും. ഈ സ്വരാക്ഷരം ചിലപ്പോൾ നീണ്ടാതാകാം അ എന്നോ ആ എന്നോ ഇ എന്നോ ഈ എന്നോ ആകാം ക് എന്നതിന്റെ കൂടെ അ എന്ന് ചേരുമ്പോഴേ അത് ക എന്നാകുന്നുള്ളൂ. ക് എന്നതിന്റെ കൂടെ ആ എന്നാണ് ചേരുന്നതെങ്കിൽ അത് കാ ആകും. ഗൂഗിളിൽ ടൈപ്പ് ചെയ്യുന്നവർക്ക് കാര്യം എളുപ്പം പിടികിട്ടിയിട്ടുണ്ടാവും നീട്ടാത്ത സ്വരാക്ഷരം ഒരു മാത്രയും നീട്ടുന്നത് രണ്ടു മാത്രയുമായി കണക്കാക്കാം ഇങ്ങനെയുള്ള സ്വരാക്ഷരങ്ങൾ ഒരു വരിയിൽ എത്രയുണ്ടെന്നു നോക്കുക (ചില്ലും മറ്റും വിട്ടു വേണം കൂട്ടാൻ ) ഒരു അക്ഷരത്തിൽ ഒരു മാത്രയെ ഉള്ളെങ്കിലും അതിന്റെ പിറകേ ഒരു ചില്ലക്ഷരമോ, അം എന്നതിന്റെ ഒരു രൂപമോ കൂട്ടക്ഷരമോ വന്നാൽ മുൻപിലുള്ള ആ അക്ഷരത്തിനു രണ്ടു മാത്ര ഉണ്ടെന്നു കണക്കാക്കണം പ (1 മാത്ര) പറ (2 മാത്ര) ജലജ (3 മാത്ര ) മാനസി (4 മാത്ര ) മാറാല (5 മാത്ര ) പോയാലോ (6 മാത്ര) പോകാറായി (7 മാത്ര) ഇനി നോക്കുക കപ്പ (3 മാത്ര ) പ്പ ദീർഘിക്കുന്നില്ലെങ്കിലും അത് പിറകെ വരുന്നത് കൊണ്ട് ക എന്നാ അക്ഷരത്തിനു രണ്ടു മാത്ര കണക്കാക്കണം കർശനം ( 5 മാത്ര ) ർ കാരണം ക എന്ന അക്ഷരത്തിന് രണ്ടു മാത്ര അം എന്ന സ്വരം കാരണം ന എന്ന അക്ഷരത്തിന് രണ്ടു മാത്ര ശരി ഇനി അടുത്ത പാഠം ഗണം തിരിച്ചിട്ടാണ് ഒരു വരിയുടെ വൃത്തം കണക്കാക്കുന്നത് രണ്ടു പൂർണ്ണാക്ഷരങ്ങളോ മൂന്നു പൂർണ്ണാക്ഷരങ്ങളോ ആണ് ഒരു ഗാനം ആയി സാധാരണ കണക്കാക്കുന്നത് അപൂർ വ്വമായി നാലും ഇന്നു ഞാ/ ൻ നാ ളെ നീ/ ഇന്നു ഞാ/ ൻ നാ ളെ നീ ഇന്നും പ്ര/ തിധ്വനി/ ക്കുന്നി തെ/ ന്നോർമ്മയിൽ ഇവിടെ മൂന്നക്ഷരം വെച്ച് ഗണം തിരിച്ചിരിക്കുന്നു. അങ്ങനെ രണ്ടു വരിയിലുമായി എട്ടു ഗണങ്ങൾ. ഒരോ ഗണത്തിലും എത്ര മാത്രകൾ ഉണ്ടെന്നു നോക്കാം ഇന്നു ഞാ (2+1+2 = 5 മാത്ര ) ഇതു പോലെ എല്ലാ ഗണങ്ങളിലും ഇങ്ങനെയാണ് വരികൾ എങ്കിൽ അത് കാകളി വൃത്തമാണെന്നു തീർച്ചയാക്കാം ചിലപ്പോൾ നീളമില്ലാത്ത സ്വരങ്ങളെ പാടിനീട്ടുകയുമാവാം ഇതേ വൃത്തത്തിൽ അവസാനത്തെ ഗണത്തിൽ ഒരക്ഷരം കുറഞ്ഞാൽ അത് ദ്രുതകാകളി എന്ന വൃത്തമാവും ഈ വൃത്തമാണ് ജ്ഞാനപ്പാനയ്ക്ക് ഒരു അക്ഷരം കുറയുമ്പോൾ ചിലപ്പോൾ ഒരു മാത്രയോ രണ്ടു മാത്രയോ കുറവും വരും മണ്ണിലാ/ ഴത്തിൽ ലോ/ ഹത്തിൻ ധൂ/ ളിയായ് വിണ്ണുകാ/ ണാതങ്ങേ/ റെക്കിട/ ന്നു ഞാൻ

Blog Archive

Followers